ഞെട്ടറ്റു വീണ്, മഴ നനഞ്ഞ്
ചീഞ്ഞളിഞ്ഞ പൂ പോലെ
ചില നേരങ്ങളിൽ ഓർമ്മകൾ.
കാതുകളിൽ കാത്തിരിപ്പിന്റെ
കാഹളങ്ങളില്ല, നോവു പാട്ടിന്റെ
ഈണങ്ങളും; ചുറ്റിലും
മൌനം തളം കെട്ടിക്കിടക്കുന്ന
കറ പിടിച്ച മരവിപ്പ് മാത്രം.
വെളിച്ചം ചിത്രം വരച്ച ചുവരു-
കളിൽ നിഴലുകൾ മൂകമായ്
പതുങ്ങി നിന്നു.
പതുങ്ങി നിന്നു.
കാലമാം മഴ പിന്നെയും പെയ്തു,
ചീഞ്ഞളിഞ്ഞൊരാ പൂവിന്റെ മാറിൽ;
പൂവ് മണ്ണിനോട് ചേർന്നില്ലയത്രേ!
- 16.05.201
No comments:
Post a Comment